വിജയ് ബാബുവിനെതിരെ ബലാല്‍സംഗ കേസ്.

0
21

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാല്‍സംഗ കേസ്. കോഴിക്കോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ബലാല്‍സംഗം, കടുത്ത ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നിവക്കാണ് കേസെടുത്തിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്.സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്

ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.അതേസമയം കേസിനെ കുറിച്ച് അറിയില്ലെന്ന് വിജയ് ബാബു പ്രതികരിച്ചു.