കുവൈത്ത് സിറ്റി: ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം(ഐഡിഎഫ്)കുവൈത്ത്ൻ്റെ ആഭിമുഖ്യത്തിൽ റമദാൻ മാസത്തോടനുബന്ധിച്ച് ‘ഗബ്ഖ 2022’ സംഘടിപ്പിച്ചു.ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ അംബാസഡർ സിബി ജോർജ് മുഖ്യാതിഥിയായിരുന്നു. രാജകുടുംബാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, അംബാസഡ സിബി ജോർജിൻ്റെ ഭാര്യ ജോയിസ് സിബി അതോടൊപ്പം കുവൈത്തിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഐഡിഎഫ് ട്രഷറർ ഡോ.ജഗനാഥ് ചോദങ്കർ അവതാരകനായ പരിപാടി കുവൈറ്റിന്റെയും ഇന്ത്യയുടെയും ദേശീയഗാനത്തോടെയാണ് ആരംഭിച്ചത്. അബ്ദുൽറഹ്മാൻ ഗൽസൂർക്കർ വിശുദ്ധ ഖുർആൻ പാരായണം.
ഐഡിഎഫ് ജനറൽ സെക്രട്ടറി ഡോ നസിം പാർക്കർ
സ്വാഗതം പറഞ്ഞു.ഐഡിഎഫ് പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ, കോവിഡിനെതിരായ പോരാട്ടത്തിൽ സംഘടന അംഗങ്ങൾ നടത്തിയ വിവിധ സംഭാവനകൾ എടുത്തുപറഞ്ഞു. സൗജന്യ ടെലി കൺസൾട്ടേഷൻ, കോവിഡിനെക്കുറിച്ചുള്ള സിമ്പോസിയങ്ങൾ, വിവിധ ഭാഷകളിൽ വീഡിയോ അവതരണം, കോവിസ് വാക്സിനേഷനുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
മഹാമാരിക്കെതിരായ പോരാട്ടത്തിൽ ശക്തമായ പങ്ക് വഹിച്ച ഡോക്ടർമാരെയും മെഡിക്കൽ പ്രൊഫഷണലുകളെയും അംബാസിഡർ സിബിേ ജോർജ്പ്രശംസിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഇരു രാജ്യങ്ങളും മെഡിക്കൽ മേഖലയിൽ നൽകിയ സഹകരണം അദ്ദേഹം അനുസ്മരിച്ചു.
ഡോ.ഹസൻ അലി ഖാൻ റമദാൻ സന്ദേശം നൽകി
ഡോ. അഹമ്മദ് അൽ ഷാത്തിയും എൻജിനീയർ അബ്ദുൽ അസീസ് അൽ ദുഐജും ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി.
ഐ.ഡി.എഫ് അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച ഫാൻസി ഡ്രസ് ഷോ ചടങ്ങിനെ വർണ്ണാഭമാക്കി.