ജിലീബ് അൽ-ഷുയൂഖ് മേഖലയിൽ ട്രാഫിക് ഉദ്യോഗസ്ഥർ സുരക്ഷാ ക്യാമ്പെയിൻ നടത്തി

0
16

കുവൈത്ത് സിറ്റി:ജിലീബ് അൽ-ഷുയൂഖ് മേഖലയിൽ ട്രാഫിക് ഉദ്യോഗസ്ഥർ   ഏകദേശം 4 മണിക്കൂർ നീണ്ടുനിന്ന സുരക്ഷാ ക്യാമ്പെയിൻ നടത്തി. പ്രവിശ്യയുടെ പ്രധാനഭാഗങ്ങൾ എല്ലാ ഉൾപ്പെടെ ആയിരുന്നു ഇത്. നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്‌ത് ഗതാഗതം തടയുന്നത് പ്രത്യേകമായി ലക്ഷ്യമിട്ടായിരുന്നു ഇത്. നടപ്പാതയിലും വാഹനങ്ങൾക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്തതിനും 189 പിഴകൾ ചുമത്തി.നിയമലംഘനം നടത്തിയ 42 വാഹനങ്ങളുടെ പ്ലേറ്റുകളും ട്രാഫിക് വിഭാഗം പിടിച്ചെടുത്തു.ഹോം ഡെലിവറി മോട്ടോർസൈക്കിളുകൾ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പുനൽകാൻ ട്രാഫിക് പോലീസുകാർ നിരവധി ഹൈവേകളിൽ പരിശോധന  നടത്തിയിരുന്നു.