കുവൈത്ത് സിറ്റി: ഷെയ്ഖ് ഫഹദ് സലേം അൽ-അലിയെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷനാണ് ഉത്തരവിട്ടത്. സ്റ്റേറ്റ് സെക്യൂരിറ്റി അദ്ദേഹത്തിന് എതിരെ കേസ് ഫയൽ ചെയ്തതിനെ തുടർന്നായിരുന്നു ഇത്. ഷെയ്ഖ് ഫഹദ് സലേം അൽ-അലി തനിക്കെതിരെ ചുമത്തിയ ആരോപണങ്ങൾ നിഷേധിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.