ആർബിഐ റിപ്പോ നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ ഇന്ത്യൻ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു

0
27

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ ഇന്ത്യൻ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു.  റിസർവ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ് (ബിപിഎസ്) ഉയർത്തി 4.40 ശതമാനമാണ്ക്കിയത്.

കേന്ദ്ര ബാങ്ക് മറ്റു ബാങ്കുകൾക്കു വായ്പ നൽകുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. അതിനിടെ, യുഎസ് ഫെഡറൽ റിസർവ് നിരക്ക് 50 ബിപിഎസ് ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെയാണ് ഓഹരി ഇടിഞ്ഞത്.