കെ ഇ എ ഖൈത്താൻ ഉത്സവപ്പിറ്റേന്ന് 2022ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

0
25

കാസറഗോഡ് എക്സ്പാട്ട്രിയേറ്റ്സ് അസോസിയേഷൻ (കെ. ഇ. എ) കുവൈത്ത് ഖൈത്താൻ ഏരിയ കമ്മിറ്റി മെയ് 12, 13 തിയ്യതികളിൽ കബ്ദ് റിസോർട്ടിൽ വെച്ച് നടത്തുന്ന ഉൽസപ്പിറ്റേന്ന് 2022 ന്റെ പോസ്റ്റർ പ്രകാശനം കെ. ഇ. എ. ചീഫ് പാട്ട്രൻ സത്താർ കുന്നിൽ പ്രോഗ്രാം ജനറൽ കൻവീനർ കബീർ മഞ്ഞംപാറക്ക് നൽകി നിർവഹിച്ചു.

ഫർവാനിയ ബദർ അൽ സമാ ഹാളിൽ നടന്ന ചടങ്ങ് ഖൈത്താൻ ഏരിയ പ്രസിഡന്റ്‌ കാദർ കടവത്തിൻ്റെ അധ്യക്ഷതയിൽ യോഗം കേന്ദ്ര അഡ്വൈസറി അംഗം സലാം കളനാട് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ആക്ടിൻ പ്രസിഡൻറ് ഹാരിസ് മുട്ടുംന്തല,
കേന്ദ്ര ആക്ടിൻ ജനറൽ സെക്രട്ടറി ശ്രീനിവാസ്, കേന്ദ്ര അഡ്വൈസറി ഹമീദ് മധൂർ , ഖൈത്താൻ ഏരിയ നേതാക്കളായ അഷറഫ് കോളിയടുക്കം ,രാജേഷ് ,അബാസിയ ഏരിയ പ്രസിഡൻ്റ് ഹനിഫ് പാലായി ,റിഗ്ഗായ് ഏരിയ പ്രസിഡൻ്റ് റഹിംആരിക്കാടി സൽമിയ ഏരിയ അംഗം യൂസഫ് കൊത്തിക്കാൽ , ,ജനിഫ് ചെമ്പരിക്ക തുടങ്ങിയവർ പങ്കെടുത്തു. ഖൈത്താൻ ഏരിയ വൈസ് പ്രസിഡൻറ് ഖാലിദ് പള്ളിക്കര സ്വാഗതവും സ്പോട്സ് കൻവീനർ കുമാർ പുല്ലൂർ നന്ദിയും പറഞ്ഞു