പതിനൊന്നാമത് ഗൾഫ് മുനിസിപ്പൽ വർക്ക് കോൺഫറൻസ് ‘ കുവൈത്തിൽ നടക്കും.കൊറോണ മൂലം രണ്ട് വർഷത്തിന് ശേഷമാണ് പരിപാടി നടക്കുന്നത്. 3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടി കുവൈറ്റ് മുനിസിപ്പാലിറ്റിയാണ് സംഘടിപ്പിക്കുന്നത് എന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ അഹമ്മദ് അൽ മൻഫൂഹി പറഞ്ഞു
മുനിസിപ്പൽ പ്രവർത്തന മേഖലയിലെ അറിവുകളും അനുഭവങ്ങളും കൈമാറുക എന്ന ലക്ഷ്യത്തോടെ സമ്മേളനം നടത്തുന്നത്. ജിഐഎസ് സംവിധാനത്തിന്റെ മികച്ച ഉപയോഗങ്ങൾ, മുനിസിപ്പൽ പ്രവർത്തന മേഖലയിലെ സന്നദ്ധസേവനം, മാലിന്യ സംസ്കരണത്തിലും പുനരുപയോഗത്തിലുമുള്ള മികച്ച സമ്പ്രദായങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.