കുവൈത്തിലെ തെരുവിൽ നഗ്നതാപ്രദർശനം, പ്രതി പിടിയിൽ

0
24

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയ ആളെ പൊലീസ് പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെരുവിൽ ഒരാൾ വിവസ്ത്രനായി  നടക്കുന്നതിനെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ച് ഏതാനും മണിക്കൂറുകൾക്കകം തന്നെ ഇയാളെ പിടികൂടിയതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഹവല്ലി ഗവർണറിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയത്. ഇയാൾ ഏതു രാജ്യക്കാരനാണ് എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല