നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ചോദ്യംചെയ്യുന്നു

0
20

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചെയ്യുന്നു. ആലുവയിലുള്ള ദിലീപിൻറെ വീട്ടിലെത്തിയാണ് ചോദ്യംചെയ്യൽ.എസ്.പി മോഹനചന്ദ്രൻ, ഡി.വൈ.എസ്.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.   എവിടെവെച്ച് ചോദ്യംചെയ്യലിന് ഹാജരാമെന്ന് രാവിലെ 11 മണിക്കുള്ളിൽ  അറിയിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്യലിന് തയ്യാറെന്നാണ് കാവ്യ മറുപടി നൽകിയത്.