ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ഇന്ന് ലഭിക്കും. ആന്തരാവയവ രാസപരിശോധന ഫലംകൂടി വന്നാലേ മരണത്തിൽ കൂടുതൽ വ്യക്തത വരൂ. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
മാതാപിതാക്കളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലാണ് റിഫ നാട്ടില്‍നിന്നു ദുബായിലേക്കു പോയത്.