ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയില്‍ ഒരു ദിവസവും വര്‍ഷത്തിൽ ഒരു മാസവും അവധി അനുവദിക്കും; പുതിയ നിയമ ഭേദഗതി ഇങ്ങനെ

0
19

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും  നല്‍കി കുവൈത്ത്.   തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് മാന്‍പവര്‍ അതോറിറ്റി നിയമ ഭേദഗതി വരുത്തി. 2015ലെ അറുപത്തി എട്ടാം നമ്പര്‍ നിയമത്തിലാണ് നീതിന്യായ മന്ത്രി ജമാല്‍ അല്‍ ജലാവി പുതിയ ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്.

ആഴ്ചയില്‍ ഒരു ദിവസവും വര്‍ഷത്തിലും ഒരു മാസവും അവധി അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള പുതിയ വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. വീട്ടു ജോലിക്കാരുടെ മിനിമം വേതനം 75 ദിനാര്‍ അഥവാ 18,700 രൂപയായിരിക്കുമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ഇതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ വീട്ടുവോലക്കാരെ ജോലിക്ക് നിര്‍ത്താന്‍ പാടില്ല. അതേസമയം, ജോലിക്കാരുടെ ഭക്ഷണം, വസ്ത്രം എന്നിവയ്ക്കും ചികിത്സകള്‍ക്കുമുള്ള ചെലവുകള്‍ സ്പോണ്‍സര്‍ വഹിക്കണം. അതിനായി വരുന്ന ചെലവുകള്‍ വീട്ടുവേലക്കാരുടെ ശമ്പളത്തില്‍ നിന്ന് കുറവ് വരുത്താന്‍ പാടില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.