സാങ്കേതിക തകരാർ; ഓൺലൈൻ പാസ്‌പോർട്ട് രജിസ്‌ട്രേഷൻ സംവിധാനം പ്രവർത്തനരഹിതം

0
15

കുവൈത്ത് സിറ്റി: സാങ്കേതിക തകരാറുകൾ കാരണം ഓൺലൈൻ പാസ്‌പോർട്ട് രജിസ്‌ട്രേഷൻ സംവിധാനം ഇന്ത്യൻ എംബസിയുടെ ഔട്‌ സോർസിംഗ്‌ കേന്ദ്രങ്ങളിൽ  പ്രവർത്തന രഹിതമായി. സാങ്കേതിക വിഭാഗം  ഉടൻ തന്നെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു.

പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ബി.എൽ.എസ് ഔട്ട്സോഴ്സ് സെന്റർ സന്ദർശിക്കുന്നതിന് മുമ്പ് കോൾ സെന്ററുമായി
22211228 എന്ന ഫോൺ നമ്പറിലോ 65506360 എന്ന വാട്സാപ് നമ്പറിലോ ബന്ധപ്പെടണം. വാട്സാപിൽ ടെക്സ്റ്റ്, ഓഡിയോ മെസേജ് അയച്ചാണ് ബന്ധപ്പെടേണ്ടത്.അതോടൊപ്പം info.indkwi@blsinternational.net എന്ന ഐഡിയിലും ബന്ധപ്പെടാവുന്നതാണ്.

എന്നാൽBLS ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ സാധാരണ പോലെ  കോൺസുലർ ഡോക്യൂമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ  നൽകുന്നതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.