ഒ​റ്റ​മൂ​ലി വൈ​ദ്യ​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി പു​ഴ​യി​ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ 4 പേർ അ​റ​സ്റ്റി​ൽ

0
15

മ​ല​പ്പു​റം: ഒ​റ്റ​മൂ​ലി വൈ​ദ്യ​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി പു​ഴ​യി​ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ 4 പേർ അ​റ​സ്റ്റി​ൽ. കേസിൽ നാ​ലു പേ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. പ്ര​വാ​സി വ്യ​വ​സാ​യി ഷൈ​ബി​ന്‍ അ​ഷ്‌​റ​ഫ്. ഷൈ​ബി​ന്‍റെ മാ​നേ​ജ​രാ​യ വ​യ​നാ​ട് ബ​ത്തേ​രി കൈ​പ്പ​ഞ്ചേ​രി പൊ​ന്ന​ക്കാ​ര​ൻ ഷി​ഹാ​ബു​ദീ​ൻ, കൈ​പ്പ​ഞ്ചേ​രി സ്വ​ദേ​ശി ത​ങ്ങ​ള​ക​ത്ത് നൗ​ഷാ​ദ്, ഡ്രൈ​വ​ർ നി​ല​മ്പൂ​ർ മു​ക്ക​ട്ട സ്വ​ദേ​ശി ന​ടു​തൊ​ടി​ക നി​ഷാ​ദ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ. മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാ​ബാ ഷ​രീ​ഫാണ് കൊല്ലപ്പെട്ടത്.

2020ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മൂ​ല​ക്കു​രു ചി​കി​ത്സ ഒ​റ്റ​മൂ​ലി രഹസ്യം ത​ട്ടി​യെ​ടു​ക്കാ​ൻ വേ​ണ്ടി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഒറ്റമൂലി രഹസ്യം ഉപയോഗിച്ചു മരുന്നു നിർമാണ കന്പനി തുടങ്ങുകയായിരുന്നു ലക്ഷ്യം. മൈസൂർ സ്വദേശിയാണ് വൈദ്യൻ. ഇയാളെ തട്ടിക്കൊണ്ടുവന്നു പ്രവാസി വ്യവസായിയുടെ വീടിന്‍റെ മുകളിലത്തെ നിലയിൽ തടവിലാക്കി. ചികിത്സാ രഹസ്യം കിട്ടാനായി ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം ഷാ​ബാ ഷെ​രീ​ഫി​നെ ത​ട​വി​ൽ​വ​ച്ചു ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

എന്നാൽ, ഒറ്റമൂലി രഹസ്യം വെളിപ്പെടുത്താൻ വൈദ്യൻ തയാറായില്ല. ഇങ്ങനെ നടത്തിയ ഒരു മർദനത്തിനിടയ്ക്ക് വൈദ്യൻ കൊല്ലപ്പെട്ടു. ഇതോടെ ഇ‍യാളെ വെട്ടിനുറുക്കി ചാ​ലി​യാ​ർ പു​ഴ​യി​ൽ ത​ള്ളി​യെ​ന്നാ​ണ് പ്രതികൾ വെളിപ്പെടുത്തിയത്.