റനില്‍ വിക്രം സിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും

0
20

വിക്രമസിംഗെയാണ് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നു. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. മഹീന്ദ്ര രജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണിത്. പ്രസിഡന്റ് ഗോതബായ രജപക്സെയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.

യുഎന്‍പി നേതാവായ റെനില്‍ വിക്രംസിംഗെ നാല് പ്രാവശ്യം ശ്രീലങ്കയുടെ പ്രധാനമാന്ത്രിയായിട്ടുണ്ട്.1993ലാണ് ആദ്യമായി പ്രധാനമന്ത്രിയായത്. 1977ലാണ് ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.  വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴില്‍ മന്ത്രി തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രജപക്സെ കുടുംബവുമായി നല്ലബന്ധമാണ് അദ്ദേഹത്തിനുള്ളത്.

അതേ സമയം ശ്രീലങ്കയില്‍ ആഭ്യന്തരകലാപം രൂക്ഷമാകുന്നു. കര്‍ഫ്യൂ ലംഘിച്ച് തെരുവില്‍ തുടരുന്ന നിരവധി പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും തീ വെച്ചു. വിവിധയിടങ്ങളില്‍ നടന്ന അക്രമങ്ങളിലായി എട്ടു പേര്‍ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാന നഗരിയായ കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടിയിരിക്കുകയാണ്.