മയക്കുമരുന്ന് നൽകി പ്രവാസിയായ ആൺകുട്ടിയെ ലൈംഗിക ചൂഷണം ചെയ്തു, കുവൈത്ത് അഭിഭാഷകൻ റിമാൻഡിൽ

0
25

കുവൈത്ത് സിറ്റി: പ്രവാസിയായ ആൺകുട്ടിയെ മയക്കുമരുന്ന് കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന ആരോപണത്തിൽ ഒരു അഭിഭാഷകനെ കൂടുതൽ അന്വേഷണത്തിനായി 21 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കേസിൽ   കുറ്റവിമുക്തനാക്കണം എന്ന പ്രതിയുടെ ആവശ്യം  ന്യായാധിപൻ അംഗീകരിച്ചിരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തൻ്റെ ഓഫീസിൽ വെച്ചാണ് ഇയാൾ ഹീനകൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

തന്റെ മകനെ വക്കീലിന്റെ ഓഫീസിൽ വിളിച്ചുവരുത്തി  പണം നൽകാമെന്ന് പ്രലോഭിപ്പിച്ച് മയക്കുമരുന്ന് കഴിക്കാൻ നിർബന്ധിക്കുകയും പിന്നീട് അഭിഭാഷകൻ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് കുട്ടിയുടെ പിതാവ് കഴിഞ്ഞ മാസം പരാതി നൽകിയിരുന്നത് .