തൊഴിലാളികൾക്കുള്ള മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ MoH പുതിയ നടപടിക്രമങ്ങൾ ഏർപ്പെടുത്തി

0
27

കുവൈത്ത് സിറ്റി:  ഷുവൈഖ്, സബാൻ, ജഹ്‌റ, അലി സബാഹ് അൽ-സേലം എന്നിവിടങ്ങളിലെ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച മുതൽ പുതിയ നടപടിക്രമങ്ങൾ  പ്രാബല്യത്തിൽ വരുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദ്  ഷുവൈഖിലെ ലേബർ എക്സാമിനേഷൻ സെന്റർ സന്ദർശിച്ച ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കുവൈറ്റ് സ്‌പോൺസറുടെ സാന്നിധ്യത്തിൽ ഗാർഹിക തൊഴിലാളികൾക്ക്  സമയം അനുവദിക്കാൻ തീരുമാനിച്ചു,  ഉച്ചക്ക് 1 മണി മുതൽ രാത്രി 8 മണി വരെ ബാക്കിയുള്ള പ്രവാസി തൊഴിലാളികൾക്ക് ലഭിക്കും. മുൻകൂട്ടി അപ്പോയ്മെൻറ് ബുക്ക് ചെയ്യുന്നതിന് അടിസ്ഥാനത്തിലായിരിക്കും ഇത്.

തിരക്ക് തടയുന്നതിനും സേവനം സുഗമമാക്കുന്നതിനും മുൻകൂർ റിസർവേഷൻ അനുസരിച്ച് നിശ്ചിത തീയതികളിൽ പരിശോധന കേന്ദ്രങ്ങളിൽ എത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു .