കുവൈത്ത് സിറ്റി: ഇന്ത്യ കുവൈറ്റ് സഹകരണം വർദ്ധിക്കുന്നതിന്റെ ഭാഗമായി ആയിരത്തോളം ഇന്ത്യൻ നഴ്‌സുമാർക്ക് രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ നിയമനം നൽകാൻ ധാരണയായതായി അംബാസിഡർ സിബി ജോർജ് വ്യക്തമാക്കി. ഇതിൻറെ ഭാഗമായി പുതിയ ബാച്ച് ഉടൻ കുവൈത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്ന തെന്നും അദ്ദേഹം വ്യക്തമാക്കിയതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു .
കോവിഡ്-19 നെതിരായ പോരാട്ടത്തിൽ ആരോഗ്യ മേഖലയിൽ കുവൈത്തും ഇന്ത്യയും തമ്മിലുള്ള ബന്ധം ദൃഢമായതായി അദ്ദേഹം നിരീക്ഷിച്ചു.
.കുവൈറ്റിലെ ഇന്ത്യൻ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ നടപ്പാക്കുമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.