കെ റെയിൽ പദ്ധതിക്കായി സർവേ കല്ലുകൾ സ്ഥാപിക്കാനുള്ള നടപടി ഉപേക്ഷിച്ച് പകരം ജിപിഎസ് സർവേ നടത്താനുള്ള നിർദേശം മന്ത്രിസഭ യോഗത്തിൽ പരിഗണനയ്ക്കു വന്നേക്കും. രാവിലെ 9 മണിക്ക് ഓൺലൈനായാണ് മന്ത്രിസഭായോഗം ആരംഭിച്ചത്.
ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ അതിരടയാളങ്ങൾ രേഖപ്പെടുത്താൻ എല്ലായിടത്തും സർവേ കുറ്റികൾ സ്ഥാപിക്കേണ്ടതില്ലെന്ന ഉത്തരവ് കഴിഞ്ഞ ദിവസം റവന്യു വകുപ്പു പുറത്തിറക്കിയിരുന്നു. ഇതു സംബന്ധിച്ച സർക്കാരിന്‍റെ സുപ്രധാന തീരുമാനം ഘടകകക്ഷികൾ അടക്കമുള്ള മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടു വന്നേക്കും.