പ്രവാസിയുടെ കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

0
22

വിദേശത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവേ പ്രവാസി അബ്ദുള്‍ ജലീല്‍ മര്‍ദ്ദനമേറ്റ്  മരിച്ച സംഭവത്തില്‍ മുഖ്യപ്രതി യഹിയയെന്ന് പോലീസ്.  പെരിന്തല്‍മണ്ണ് കാര്യവട്ടം സ്വദേശി ആണിയാൾ. അഹ്ദുള്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചതും ഇയാളാണെന്നും, നിലിവില്‍ ഒളിവിലാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. ആക്രമണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണ് എന്നാണ് പൊലീസിന്റെ നിഗമനം. യഹിയയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു