കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ നടപടി സ്വാഗതാർഹം : നിയമ നടപടികൾ അവസാനിപ്പിക്കുന്നു 

0
31

കുവൈറ്റ് സിറ്റി:

കുവൈറ്റ് ഇന്ത്യന്‍ എംബസിയിലെ വിവിധ സംഘടനകളുടെ രജിസ്ട്രേഷൻ  2018 ൽ റദ്ദാക്കപ്പെട്ട വിഷയത്തിൽ ഒ എൻ സി പി ഉൾപ്പടെയുള്ള സംഘടനകളുടെ പൊതു കൂട്ടായ്മ  ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറ) കുവൈറ്റ് , ഇന്ത്യൻ പ്രസിഡണ്ട്,   പ്രധാന മന്ത്രി ,വിദേശകാര്യ മന്ത്രി, എം.പിമാർ , എന്നിവർക്ക് നിവേദനങ്ങൾ നൽകുകയും,വിദേശകാര്യ മന്ത്രാലയവുമായി ചർച്ചകൾ  നടത്തുകയും ചെയ്തിട്ടും നടപടി വൈകിയ ഘട്ടത്തിൽ  ഒ എൻ സി പി കുവൈറ്റ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച്  കേസ്സുമായി  മുന്നോട്ടു  പോകുകയു മായിരുന്നു. പുതിയ അംബാസിഡർ എച്ച് ഇ  ശ്രീ സി ബി ജോർജ് സ്ഥാന പതി യായി ചുമതലയേറ്റ ശേഷം.  ഫിറ കൺവീനർ ബാബു  ഫ്രാൻസീസിന്റെ   നേതൃത്വ ത്തിലുള്ള നാൽപതോളം വരുന്ന വിവിധ സംഘടനയുടെ പ്രതിനിധികൾ  2020 ഒക്ടോബറിൽ എച്ച് ഇ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്   എംബസിയുടെ    എല്ലാവിധ  സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം  ഭാരവാഹികള്‍ക്ക്    ഉറപ്പു നൽകിയിരുന്നു. കോവിഡ് സാഹചര്യങ്ങൾ മാറിയതിനെ തുടർന്ന് വീണ്ടും ഡൽഹി ഹൈകോടതി നടപടികൾ ആരംഭിച്ചപ്പോൾ, ബന്ധപ്പെട്ട വിഷയത്തിലെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട്  സുപ്രീം കോടതി അഭിഭാഷകൻ അഡ്വ: ജോസ് അബ്രഹാം വിവരാവകാശ നിയമപ്രകാരം എംബസിക്ക് അയച്ച കത്തിന് മറുപടിയായിട്ടാണ്      ഒ എൻ സി പി കുവൈറ്റിന് ഇന്ത്യൻ എംബസി രജിസ്ട്രേഷൻ പുനസ്ഥാപിച്ച് നൽകിയതായി ഔദ്യോഗികമായി അറിയച്ചത്.ഈ സാഹചര്യത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കുന്നതായും , എംബസിയുമായി  പൂർണ്ണമായി സഹകരിച്ചു മുന്നോട്ടു പോകുന്നതായും, പ്രവാസി ക്ഷേമം മുൻനിറുത്തി  ഇന്ത്യൻ എംബസി നടപ്പിലാക്കുന്ന എല്ലാ നടപടികളെയും ഒ എൻ സി പി കുവൈറ്റ് ഭാരവാഹികള്‍ അഭിനന്ദിക്കുന്നതായും വാർത്താക്കുറിപ്പിൽ അറിയിച്ചു.