പി സി ജോർജിൻ്റെ വിദ്വേഷ പ്രസംഗം തിരുവനന്തപുരം കോടതി ഇന്ന് പരിശോധിക്കും

0
36

പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം കോടതി ഇന്ന് നേരിട്ട് പരിശോധിക്കും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് പരിശോധിക്കുക.  വിദ്വേഷ പ്രംസഗ കേസിലെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി.

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ പി.സി.ജോര്‍ജ് നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും കോടതി വ്യവസ്ഥകളോടെ ജാമ്യം നല്‍കിയിരുന്നു.

ജാമ്യം നേടിയ ശേഷവും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ചാണ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തെളിവായി വെണ്ണല പ്രസംഗത്തിന്റെ 3 സിഡികളും കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി മുറിയില്‍ പ്രസംഗം പ്രദര്‍ശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് സൗകര്യം ഒരുക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രസംഗം പരിശോധിച്ച ശേഷം 26 നു കോടതി വിധി പറയും.