കുവൈറ്റിലെ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഹജ്ജിന് അപേക്ഷിക്കുന്നതിന് മുമ്പ് തീർഥാടകർ പാലിക്കേണ്ട അഞ്ച് നിബന്ധനകൾ ഉൾപ്പെടുത്തിക്കൊണ്ട് സർക്കുലർ പുറത്തിറക്കി.
1, തീർഥാടകർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ പൂർണ്ണമായി സ്വീകരിച്ചിരിക്കണം.
2, 72 മണിക്കൂർ സാധുതയുള്ള പിസിആർ പരിശോധന നെഗറ്റീവ് സൗദി അറേബ്യയിൽ എത്തുമ്പോൾ ഹാജരാക്കണം .
3, ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുമ്പോൾ തീർത്ഥാടകർ മുഖംമൂടി ധരിക്കേണ്ടതുണ്ട്,
4, തീർത്ഥാടന വിളയിൽ കൊറോണ വൈറസ് ബാധിച്ചാൽ ചികിത്സ നടത്തുന്നതിനാവശ്യമായ ചിലവുകൾ ഉൾക്കൊള്ളുന്ന ആരോഗ്യ ഇൻഷുറൻസ് വേണം.
5, കുവൈറ്റിൽ നിന്ന് ഹജ്ജിന് അപേക്ഷിക്കുന്ന എല്ലാവരും 65 വയസ്സിന് താഴെയുള്ളവരായിരിക്കണം.