കുവൈത്ത് സിറ്റി : ഭക്ഷ്യ വസ്തുക്കൾ അനാവശ്യമായി സംഭരിച്ചു വെക്കരുതെന്ന നിർദേശവുമായി വാണിജ്യ മന്ത്രാലയം. ഇത്തരം പടികൾ വിപണിയിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കും.അവശ്യവസ്തുക്കളുടെ ലഭ്യത കുറവാണെന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് . രാജ്യത്ത് ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത പര്യാപ്തമാണു, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രാലയം ഉറപ്പ് നൽകി
അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തുന്നവർക്കും അവ പങ്ക് ചെയ്യുന്നവർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.