വ്യാജ വിസ സ്റ്റാമ്പിങ്; ഇന്ത്യയിൽ നിന്ന് പുതിയ വിസയിൽ കുവൈത്തിലേക്ക്‌ എത്തി

0
23

കുവൈത്ത് സിറ്റി :   പുതിയ വിസയിൽ ഇന്ത്യയിൽ നിന്ന്   കുവൈത്തിൽ എത്തിയ നിരവധി പേരെ പാസ്സ്പോർട്ടിൽ വ്യാജ വിസ സ്റ്റാമ്പിങ് കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് ഇൻറർനാഷണൽ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചതായി റിപ്പോട്ട്‌. ‘

ഇതോടൊപ്പം രാജ്യത്ത് എത്തിയ ശേഷമുള്ള നടപടി ക്രമങ്ങൾക്കിടയിലും ഇന്ത്യയിൽ നിന്നുള്ള പല യാത്രക്കാരുടെയും പാസ്പോർട്ടിൽ വ്യാജ വിസ സ്റ്റാമ്പിംഗ്‌ കണ്ടെത്തിയതിനെ തുടർന്ന് നാട്ടിലേക്ക്‌ തിരിച്ചയച്ചതായാണ് വിവരം

ദില്ലിയിലെ കുവൈത്ത്‌ എംബസിയിലും മുംബയിലെ കുവൈത്ത്‌ കൗൺസിലേറ്റിലും വെച്ച്‌ ഏജന്റുമാർ മുഖേനെ വിസ സ്റ്റാമ്പിങ് നടത്തിയവരാണു തട്ടിപ്പിനു ഇരയായവരിൽ ഭൂരിഭാഗവും.