ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ബ്രിട്ടീഷ് ഫുഡ് വീക്ക് 2022’ ന് തുടക്കമായി

0
30

പ്രമുഖ റീട്ടെയിൽ ശൃംഖലയായ  ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ബ്രിട്ടീഷ് ഫുഡ് വീക്ക് 2022’ ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു. മെയ് 28 ന് ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ക്വറൈൻ ഔട്ട്‌ലെറ്റിൽ നടന്ന ചടങ്ങിൽ യുണൈറ്റഡ് കിംഗ്ഡം അംബാസഡർ ബെലിൻഡ ലൂയിസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.  കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റ് അധികൃതരുടെയും  അഭ്യുദയകാംക്ഷികളുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ഉദ്ഘാടനം  . യുകെയിൽ നിന്നുള്ള ഒരു പ്രത്യേക മ്യൂസിക് ബാൻഡിൻ്റെ പ്രകടനം ചടങ്ങുകൾക്ക് മാറ്റുകൂട്ടി .

ആഴ്‌ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ , ‘ബ്രിട്ടീഷ് ഫുഡ് വീക്ക്’ എന്ന തീം അനുസരിച്ചാണ്. ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ബ്രിട്ടീഷ് പാരമ്പര്യത്തിൻ്റെയും പൈതൃകത്തിൻ്റെയും മികവ് വിളിച്ചോതുന്ന  വലിയ കട്ട് ഔട്ട് പ്രദർശനങ്ങളുണ്ട്.

കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിലും മെയ് 28 മുതൽ ജൂൺ 3 വരെ നടക്കുന്ന ‘ബെസ്റ്റ് ഓഫ് ബ്രിട്ടീഷ് 2022’, ഫെസ്റ്റിവൽ കാലയളവിലുടനീളം ബ്രാൻഡഡ് ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ പ്രമോഷനുകളും പ്രത്യേക ഓഫറുകളും ലഭിക്കുന്നതായിരിക്കും.

ബേക്കർ സ്ട്രീറ്റ്, ബില്ലിംഗ്ടൺ എസ്, ബയോണ, ബേർഡ്സ് ഐ, ബിസ്റ്റോ, ബ്ലൂ ഡ്രാഗൺ, ബ്രാൻസ്റ്റൺ, കോൾഡ്പ്രസ്സ്, കംഫർട്ട്, കോസ്റ്റ എസ്, ഡെലാമേർ, ഡോവ്സ് ഫാം, ഗ്രൂവി ഫുഡ്, ഹെയിൻസ്, തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് സ്പെഷ്യൽ ഓഫറുകളുണ്ട്.