അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻ്റായി ഡോ. അൻവർ അമീൻ ചേലാട്ടിനെ തിരഞ്ഞെടുത്തു

0
37

ചണ്ഡിഗഢ്: ഡോ. അൻവർ അമീൻ ചേലാട്ടിനെ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.  വാർഷിക ജനറൽ കൗൺസിൽ യോഗം ഐകകണ്ഠേനയാണ് തെരഞ്ഞെടുത്തു.  കേരള സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി പി ഐ ബാബു, ദേശീയ കൗൺസിൽ മെമ്പർ ഡോ. സകീർ ഹുസൈൻ വി പി എന്നിവരും  യോഗത്തിൽ സന്നിഹിതരായിരുന്നു.

നിലവിൽ കേരള അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ആണ്.  അറിയപ്പെടുന്ന വ്യവസായി കൂടിയായ അദ്ദേഹം റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടറായി പ്രവർത്തിക്കുന്നു .മലപ്പുറം തിരൂർ കൽപകഞ്ചേരി സ്വദേശിയാണ്. ഇക്കൊല്ലം കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നടന്ന ദേശീയ അത്ലറ്റിക്സ് ചാംപ്യൻഷിപ് മികച്ച രീതിയിൽ സംഘടിപ്പിച്ചത് ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.

. പുതിയ സ്ഥാനലബ്ധി രാജ്യത്തെയും ദേശീയ  കായികമുന്നേറ്റത്തെയും അതിന്റെ മികച്ച കുതിപ്പിനെയും സേവിക്കാനുള്ള സുവർണ അവസരമായിട്ടാണ് താൻ കാണുന്നതെന്ന് അമീൻ പറഞ്ഞു. മലബാറിലെയും ഗൾഫിലെയും സാമൂഹ്യ സേവന രംഗത്തും സജീവ സാന്നിധ്യമാണ് അദ്ദേഹം.