കുവൈത്തിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

0
14

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് തിങ്കളാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത ഉള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായി ആണ്  ഡിപ്പാർട്ട്മെന്റ് ഓഫ് മറൈൻ ഫോർകാസ്റ്റിംഗ് വിഭാഗം മേധാവി യാസർ അൽ ബലൂഷിയെ ഉദ്ധരിച്ച്‌  ഔദ്യോഗിക വാർത്താ ഏജൻസി കുന റിപ്പോർട്ട്‌ ചെയ്തത്.

ദൃശ്യ പരത 1000 മീറ്ററിൽ താഴെ വരെ കുറയും. തുറസ്സായ സ്ഥലങ്ങളിലായിരിക്കും ഇത്‌ കൂടുതൽ അനുഭവപ്പെടുക.കടൽ തിരമാലകൾ ആറടിയിലധികം ഉയരുവാൻ സാധ്യത ഉള്ളതായും അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചയോടെ ആയിരിക്കും രൂക്ഷമായ പൊടി കാറ്റിന് സാധ്യത. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം  രാജ്യം വീണ്ടും പൊടിയുടെ പിടിയിലാകും.