മകളെ കൊലപ്പെടുത്തി  അഞ്ചു വര്‍ഷംമൃതദേഹം  വീട്ടിൽ സൂക്ഷിച്ച സ്ത്രീക്ക് ജീവപര്യന്തം തടവ്

0
14

കുവൈത്ത് സിറ്റി: മകളെ കൊലപ്പെടുത്തി  അഞ്ചു വര്‍ഷംമൃതദേഹം  വീട്ടിൽ സൂക്ഷിച്ച സ്ത്രീക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കുവെെറ്റ് കോടതി.  കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം പുറംലോകമറിഞ്ഞത്. കേസിൽ അറസ്റ്റിലായെങ്കിലും സ്ത്രീ കുറ്റം സമ്മതിച്ചില്ല. താൻ ആരെയും കൊന്നിട്ടില്ലെന്നും മകളെ മരിച്ച നിലയില്‍ വീട്ടിൽ കണ്ടെത്തുകയായിരുന്നു എന്നും തുടര്‍ന്ന് മൃതദേഹം താൻ ഒളിപ്പിക്കുകയായിരുന്നു എന്നും അവർ പോലീസിനോട് പറഞ്ഞു. മരണവിവരം അധികൃതരെ അറിയിച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരുമോ എന്ന പേടി കാരണമാണ് താൻ ആരേയും ഒന്നും അറിയിക്കാതിരുന്നെന്നുമായിരുന്നു അവരുടെ വാദം