കുവൈത്ത് സിറ്റി: കുവൈറ്റ് തീരത്തിനരികെ സമുദ്ര ജലത്തില്‍ ഒഴുകി നടക്കുകയായിരുന്ന 20 കിലോ ഹാഷിഷ് കണ്ടെത്തിയതായി കുവൈറ്റ് കോസ്റ്റ് ഗാര്‍ഡ്. ആറ് ബാഗുകളിലായാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്. പതിവ് പട്രോളിംഗിനിടെ എന്തോ സമുദ്ര നിരപ്പില്‍ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍ പെട്ട കോസ്റ്റ് ഗാര്‍ഡ് അവ കണ്ടെത്തി പരിശോധിച്ചപ്പോഴാണ് ആറ് ബാഗുകളിലായി ഭദ്രമായി സൂക്ഷിച്ച ഹാഷിഷ് കണ്ടെത്തിയത്. തെക്കന്‍ കുവൈറ്റ് തീരത്തോട് ചേര്‍ന്നായിരുന്നു ഈ മയക്കുമരുന്ന് വേട്ട. എന്നാല്‍ ഇത് കടലില്‍ എത്താനുള്ള സാഹചര്യമോ ഇത് ആരാണ് ഇവിടെ എത്തിച്ചതെന്നോ ആര്‍ക്കു വേണ്ടി ഉള്ളതാണെന്നോ ഉള്ള കാര്യങ്ങളില്‍ വ്യക്തതയില്ല. ഇതേക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.