പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം (പി പി എഫ്) കുവൈറ്റ് വയനാട്ടിൽ നിർമിച്ച വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു.

0
37
കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി, വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ, കല്പറ്റ മുൻസിപ്പാലിറ്റിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം (പി പി എഫ്) കുവൈറ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ബഹുമാനപ്പെട്ട  മുൻ കൽപ്പറ്റ എം.എൽ.എ.യും കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനുമായ ശ്രീ. സി കെ . ശശീന്ദ്രൻ നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർ ശ്രീ. ശിവരാമന്റെ അധ്യക്ഷതയിൽ  മെയ് 14 തീയതി ഉച്ചക്ക് രണ്ടു മണിക്ക് കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ  വെച്ച് ശ്രീമതി ബിന്ദു പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങി.  പി പി എഫ് മുൻ പ്രസിഡന്റ് ശ്രീ. ഇടവത്തു രാജഗോപാൽ യോഗത്തിനു സ്വാഗതം പറഞ്ഞു. കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് യു. വേണുഗോപാലൻ, കല കുവൈറ്റ് മുൻ പ്രസിഡന്റ് ശ്രീ. പി ആർ. ബാബു, പൊതുപ്രവർത്തകൻ ശ്രീ. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.  വീടിന്റെ നിർമ്മാണം നിയന്ത്രിച്ച പി പി എഫ് പ്രധിനിധി ശ്രീ. ഹരീഷ് യോഗത്തിനു നന്ദി പറഞ്ഞു.
 
പ്രസ്തുത നിർമ്മാണപ്രവർത്തനം  വിജയകരമായി പൂർത്തിയാക്കി നൽകുവാൻ നിർലോഭമായ സഹായങ്ങൾ നൽകിയ ജില്ലാ കളക്‌ടർ, സംസ്ഥാന പഞ്ചായത്തു-റൂറൽ ഡെവലൊപ്മെന്റ് മന്ത്രി. ശ്രീ ഗോവിന്ദൻ മാസ്റ്റർ,  കൽപ്പറ്റ മുൻസിപ്പാലിറ്റി അധികാരികൾ, മുൻ. എം.എൽ.എ. ശ്രീ. ശശീദ്രൻ, കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സഹായം നൽകിയ പി പി എഫ് അംഗങ്ങൾ, യോഗത്തിൽ പങ്കെടുത്ത പി പി എഫ് ന്റെയും കലയുടെയും കുടുംബാംഗങ്ങൾ  എന്നിവർക്ക് പി പി എഫ് കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി ഒരു പത്രക്കുറിപ്പിലൂടെ നന്ദി അറിയിച്ചു.