ബിജെപി വക്താക്കളുടെ പ്രവാചക നിന്ദ; പ്രതിഷേധം രേഖപ്പെടുത്തി കുവൈത്തും

0
14

കുവൈത്ത് സിറ്റി:  ബിജെപി ദേശീയ വക്താക്കൾ നടത്തിയ പ്രവാചക നിന്ദയിൽ പ്രതിഷേധം രേഖപ്പെടുത്തി കുവൈത്തും.   കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണു കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഏഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള വിദേശ കാര്യ ഉപമന്ത്രിയാണു  പ്രസ്താവനയെ അപലപിച്ചുള്ള പ്രതിഷേധ കുറിപ്പ്  സ്ഥാനപതിക്ക്‌ കൈമാറിയത്‌. ഇത്തരം വിദ്വേഷ പ്രസ്താവനകൾ തടസ്സമോ ശിക്ഷയോ കൂടാതെ തുടരുന്നത് തീവ്രചിന്തകൾക്ക് വളംവെക്കുമെന്നും ഇസ്ലാം മതത്തിന്റെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തെ കുറിച്ച് അറിവില്ലാതെയാണ് ഇത്തരം പരമാർശങ്ങൾ നടത്തുന്നതെന്നും പ്രതിഷേധ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രാവചക നിന്ദ പരാമർശ്ശം നടത്തിയ  ഔദ്യോഗിക വക്താക്കളെ സസ്പെൻഡ് ചെയ്തതായി  ബി. ജി. പി. നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഖത്തറും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.