തെരുവു നായകളെയും പൂച്ചകളെയും വിഷം നൽകി കൊല്ലുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു

0
25

കുവൈത്ത് സിറ്റി: കുവൈത്തിൽ തെരുവു നായകളെയും പൂച്ചകളെയും കൊല്ലുന്ന സംഭവങ്ങള്‍ വ്യാപകമായതായി പരാതി.  ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഇവയ കൊല്ലുന്നതെന്ന് മൃഗസ്‌നേഹികള്‍ ആരോപിച്ചു.

വിഷയം കലർന്ന ഭക്ഷണം കഴിച്ച് നാലും അഞ്ചും ദിവസം നരകിച്ച ശേഷമാണ് മൃഗങ്ങൾക്ക് ജീവന്‍ നഷ്ടമാവുന്നത്. അതോടൊപ്പം ഇന ഭക്ഷണം കഴിച്ച് നിരവധി പക്ഷികളും ചത്തൊടുങ്ങുന്നതായി അവര്‍ ആരോപിച്ചു.

തെരുവുനായ ശല്യം രൂക്ഷമായ ഫ്രൈഡേ മാര്‍ക്കറ്റിലെ അല്‍ റായ് ഏരിയയിയും ഇറാനിയന്‍ മാര്‍ക്കറ്റിന്റെ പരിസരങ്ങളിലുമാണ് വിഷം നല്‍കി മൃഗങ്ങളെ കൊല്ലുന്ന രീതി വ്യാപകമായിരിക്കുന്നത്. ഇതിനെതിരേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയരുന്നുവെങ്കിലും ഏറെ നാളായി ഈ ക്രൂരത തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു