കുവൈത്ത് സിറ്റി: അബ്ബാസിയ (ജലീബ്), ഫഹാഹീൽ എന്നിവിടങ്ങളിലുള്ള ഇന്ത്യൻ എംബസിയുടെ ബി.എൽ.എസ് ഔട്ട്സോഴ്സ് സേവന കേന്ദ്രങ്ങൾ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടു.
അധികൃതർ ഇതിന്കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് ഔട്ട്സോഴ്സ് കേന്ദ്രം താൽക്കാലികമായി അടച്ചിടുന്നതെന്ന് സൂചനയുണ്ട്.
അതേസമയം, കുവൈത്ത് സിറ്റിയിലെ അലി അൽ സലാം സ്ട്രീറ്റിൽ ജവാഹറ ടവറിൽ മൂന്നാം നിലയിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് കേന്ദ്രം എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ഓഫീസുമായി ബന്ധപ്പെടുന്നതിനുള്ള നമ്പർ -65506360