കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ജഹ്‌റയിൽ ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി, 50 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞദിവസം ഇവിടത്തെ താപനില . ആഗോള താപനില സൂചിക അനുസരിച്ചാണിത്. 49.7 °Cമായി അൽ വഫ്ര നഗരം രണ്ടാംസ്ഥാനത്തുണ്ട്. കുവൈറ്റിനെയും തെക്കൻ ഇറാഖിന്റെ ഭാഗങ്ങളെയും കിഴക്ക്, വടക്കുകിഴക്കൻ സൗദി അറേബ്യയെയും ഇപ്പോൾ ബാധിക്കുന്ന കൊടും ചൂടുള്ള വായു ഈ ആഴ്‌ച മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 25 ന്, കുവൈറ്റ് നഗരമായ നവാസിബ് 53.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു,