മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചിയിൽ വൻ സുരക്ഷ ഏർപ്പെടുത്തി പോലീസ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണിത്. ഇന്ന് കോട്ടയത്തും സമാനമായി വൻ സുരക്ഷ ഒരുക്കിയിരുന്നു.
കൊച്ചിയിൽ രണ്ടിടത്താണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ ഉള്ളത്. രണ്ട് വേദികൾക്ക് സമീപവും ഗസ്റ്റ് ഹൗസിലും വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. കലൂരിൽ സുരക്ഷയൊരുക്കാൻ അഞ്ച് അസിസ്റ്റന്റ് കമ്മീഷണർമാരെയാണ് നിയോഗിച്ചിരിക്കുന്നത്.