പ്രവാചകനിന്ദ; ഫഹാഹീൽ പ്രദേശത്ത് പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്തും

0
21

കുവൈത്ത് സിറ്റി:  പ്രവാചകനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഫഹാഹീൽ പ്രദേശത്ത് കുത്തിയിരിപ്പ് പ്രതിഷേധവും പ്രകടനവും നടത്തിയ പ്രവാസികളെ നാടുകടത്തും.  ഏഷ്യക്കാരായ നിരവധി പ്രവാസികളാണ് ഫഹാഹീലിൽ കുത്തിയിരിപ്പ് സമരം നടത്തിയതെന്ന് അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിതിരുന്നു

പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . വിദേശികൾ രാജ്യത്ത് കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ സംഘടിപ്പിക്കരുതെന്നാണ് നിയമം . ആയതിനാൽ ഇത് ലംഘിച്ച വരെ രാജ്യത്ത് നിന്ന് നാടുകടത്തും.

ഇത്തരത്തിൽ അറസ്റ്റ് ചെയ്ത് നാടുകടത്തപ്പെടുന്നു അവർ  വീണ്ടും രാജ്യത്ത് പ്രവേശിക്കാതിരിക്കാനുമുള്ള നടപടികളും ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കും . രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ പ്രവാസികൾ ബാധ്യസ്ഥരാണ് ആയതിനാൽ തന്നെ യാതൊരു കാരണവശാലും പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്യരുത് എന്ന് അധികൃതർ വ്യക്തമാക്കി. അനിമൽ അവർക്കെതിരെ കടുത്ത നടപടി ഉണ്ടാവുക അവർ മുന്നറിയിപ്പ് നൽകി