മുഖ്യമന്ത്രിയുടെ പൊതുപരിപാടികളില്‍ കറുപ്പിന് വിലക്കില്ല

0
25

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ പൊതുപരിപാടികളില്‍  കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്കില്ല. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം  കരിങ്കൊടി പ്രതിഷേധങ്ങൾ തടയാൻ കര്‍ശനും മുഖ്യമന്ത്രിയുടെ സുരക്ഷക്കായും 700 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പൊതുപരിപാടിയെ തുടര്‍ന്ന് തളിപ്പറമ്പ് മന്ന മുതല്‍ പൊക്കുണ്ട് വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് പിണറായി വിജയന്‍ കണ്ണൂരിലെത്തിയത്. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി പൊലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കണ്ണൂരിലെ സ്വന്തം വീട്ടില്‍ താമസിക്കാതെ ഗസ്റ്റ് ഹൗസിലാണ് കഴിഞ്ഞത്.