മു​ഖ്യ​മ​ന്ത്രിക്കെതിരെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ത് അ​ധ്യാ​പ​ക​ൻ

0
21

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് എതിരെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ത് അ​ധ്യാ​പ​ക​ൻ. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ ഫ​ര്‍​ദീ​ന്‍ മ​ജീ​ദ് ആണിത്. സംഭവത്തെ തുടർന്ന് മു​ട്ട​ന്നൂ​ര്‍ എ​യി​ഡ​ഡ് യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ​ ഇയാളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി നി​ര്‍​ദേ​ശം ന​ല്‍​കി.

ഫ​ര്‍​ദീ​ന്‍ മ​ജീ​ദ് മു​ഖ്യ​മ​ന്ത്രി​യെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.