ലോക രക്തദാന ദിനം ; രക്തദാതാക്കളെ അനുമോദിച്ച് ഇന്ത്യൻ എംബസി

0
21

കുവൈത്ത് സിറ്റി:  കുവൈറ്റിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളെയും രക്തദാതാക്കളെയും ആദരിക്കുന്നതിനായി ഇന്ത്യൻ എംബസി, ജൂൺ 14 ലോക രക്തദാന ദിനത്തിന് പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

കുവൈറ്റിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്യുന്നവർ ഇന്ത്യക്കാരാണെന്നതിൽ സന്തോഷം ഉള്ളതായി  കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് പറഞ്ഞു..  ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് മെഡിക്കൽ പ്രൊഫഷണലുകളേയും പോലെ നിരവധി ജീവൻ രക്ഷിക്കുന്നതിൽ നിശബ്ദമായി സഹായിക്കുന്ന നമ്മുടെ രക്തദാതാക്കളുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. പ്രശസ്തിയും പ്രതാപവും ആഗ്രഹിക്കാതെ വീരന്മാർ എന്ന് അദ്ദേഹം അവരെ അഭിസംബോധന ചെയ്തു.

ആരോഗ്യമുള്ള ഒരു വ്യക്തിക്ക് അവരുടെ സമൂഹത്തിൽ ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ നേരിടുന്നു വർക്ക്  നൽകാൻ കഴിയുന്ന ഒരു ജീവിത സമ്മാനമാണ് രക്തദാനം എന്ന് അദ്ദേഹം  പറഞ്ഞു. യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾക്ക്  അംബാസഡർ നന്ദി പറഞ്ഞു.  ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറത്തിനും (ഐഡിഎഫ്) അംബാസഡർ നന്ദി പറഞ്ഞു.

പരിപാടിയിൽ രക്തദാനത്തിന് പിന്നിലെ ശാസ്ത്രം’ എന്ന തലക്കെട്ടോടെയുള്ള ഒരു സിമ്പോസിയവും ഇന്ത്യ ഡോക്‌ടേഴ്‌സ് ഫോറം സംഘടിപ്പിച്ചു. രക്തദാനത്തിന്റെ ഗുണഫലങ്ങൾ ദാതാവിനും സ്വീകർത്താവിനും നൽകുന്നു ഐഡിഎഫിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഡോ സജ്ന മുഹമ്മദ് സംസാരിച്ചു, ഡോ ലോവി അഗർവാൾ സിമ്പോസിയം ഏകോപിപ്പിച്ചു, ഡോ മോഹൻ റാം, ഡോ സണ്ണി വർഗീസ്, ഡോ ഷമീമ ഷർഫുദ്ദീൻ, സത്യനാരായണ രാജ്ഗണേശൻ എന്നിവർ പങ്കെടുത്തു.

. കുവൈറ്റിൽ സ്ഥിരമായി രക്തം ദാനം ചെയ്യുന്ന ഇന്ത്യൻ രക്തദാതാക്കളെയും കുവൈറ്റിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളെയും അംബാസഡർ ആദരിച്ചു.

രക്തദാനത്തെ കുറിച്ച് അവബോധം വളർത്തുന്ന സംഗീത നൃത്ത പരിപാടികളും ഇതിനോടൊപ്പം അരങ്ങേറി