കോഴിയിറച്ചി വിതരണ കമ്പനികൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

0
39

കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും വിപണി നിയന്ത്രിക്കാനും അടിസ്ഥാന സാധനങ്ങളുടെ ക്ഷാമം ഒഴിവാക്കാനും ഗവൺമെന്റ് ശ്രമിക്കുന്നതിനിടയിലും, സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും കോഴിയിറച്ചി ക്ഷാമം കടുത്തതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

ഉപഭോക്താക്കളിൽ നിന്നുള്ള പരാതികൾ വർധിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ സംവിധാനത്തിനായുള്ള സമിതി ഉൾപ്പെടെ നിരവധി സർക്കാർ ഏജൻസികളുടെ പരിശോധനാ സംഘങ്ങൾ അടുത്തിടെ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു . പരിശോധനയിൽ ചില വിതരണ കമ്പനികൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായി കണ്ടെത്തി. വില 20 ശതമാനം വർദ്ധിപ്പിക്കുന്നതിനായി വിപണിയിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്നു എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.