ട്രാഫിക് പിഴത്തുകകൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ഉദ്യോഗസ്ഥന് പത്ത് വർഷം തടവ്

0
32

കുവൈത്ത് സിറ്റി: കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥന് 10 വർഷം തടവ് ശിക്ഷയും 2 ലക്ഷം ദിനാർ പിഴയും വിധിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ട്രാഫിക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുക സർക്കാരിലേക്ക് നൽകുന്നതിന് പകരം സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയ കുറ്റത്തിനാണ് ഇത്. 68,000 ദിനാർ ആണ് ഇത്തരത്തിൽ കൈപ്പറ്റിയത്.

പ്രതി ഇപ്പോഴും കുവൈത്തിന് പുറത്ത് ഒളിവിലാണ്. ഇയാൾ ഹാജരാകാത്തതിനാൽ  വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി ശിക്ഷ വിധിക്കുകയായിരുന്നു.