കുവൈത്ത് സിറ്റി : പ്രവാചക നിന്ദ പരാമർശങ്ങളിലും ഇതിൽ പ്രതിഷേധിക്കുന്ന മുസ്ലീങൾക്ക് എതിരെയുള്ള അവകാശ നിഷേധങ്ങൾക്കും എതിരെ ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യവുമായി കുവൈത്തിലെ പാർലമന്റ് അംഗങ്ങങ്ങൾ സംയുക്ത പ്രസ്ഥാവന പുറപ്പെടുവിച്ചു. 30 പാർലമെൻറ് അംഗങ്ങൾ ചേർന്നാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
ഇന്ത്യൻ സർക്കാരിൽ ‘നയതന്ത്ര, സാമ്പത്തിക, മാധ്യമ സമ്മർദ്ദം” ചെലുത്താൻ കുവൈത്ത് സർക്കാരും അറബ് ഇസ്ലാമിക രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നാണ് പ്രസ്താവനയിലെ ഉള്ളടക്കം. തീവ്ര ഇസ്‌ലാമിസ്റ്റ് എം. പി. മാരാണു പ്രസ്ഥാവനയിൽ ഒപ്പ് വെച്ചിരിക്കുന്നത്.