കുവൈത്തിനെ ഗോതമ്പ് കയറ്റുമതി നിരോധനത്തിൻ ഒഴിവാക്കിയത് കൊറോണ സമയത്ത് നൽകിയ പിന്തുണ പരിഗണിച്ച്

0
29

കുവൈത്ത് സിറ്റി: കൊറോണ സമയത്ത്  കുവൈറ്റ് ഇന്ത്യക്ക് നൽകിയ  പിന്തുണ പരിഗണിച്ച്  ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ നിന്ന് കുവൈത്തിന ഇന്ത്യ ഒഴിവാക്കി. ക്ഷാമം കാരണം കയറ്റുമതി നിരോധിച്ച ഗോതമ്പ് ഉൾപ്പെടെ കുവൈത്തിന് ആവശ്യമായ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും ഇന്ത്യയിൽ നിന്ന് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കയറ്റുമതി ചെയ്യും. അടുത്തിടെ കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഭക്ഷ്യ വസ്തുക്കളിൽ കുവൈത്തിനെ സഹായിക്കാൻ ഇന്ത്യ  സന്നദ്ധമാണെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്  ഉറപ്പുനൽകിയിരുന്നു.

കോവിഡിൻ്റെ മൂർധന്യത്തിൽ ഇന്ത്യയിലെ ആശുപത്രികൾ അഭിമുഖീകരിച്ച ഓക്സിജൻ ക്ഷാമം നികത്താൻ 215 മെട്രിക് ടൺ ഓക്‌സിജനും ആയിരത്തിലധികം സിലിണ്ടറുകളും  ഇന്ത്യയ്‌ക്ക് വിതരണം ചെയ്‌ത  കുവൈത്തിന്റെ സഹായം  ചർച്ചക്കിടെ സിബി ജോർജ്ജ് എടുത്ത് പറഞ്ഞു.