കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടനയില്ല

0
41

കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടനയില്ലന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു. കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി തുടരും. 14 ജില്ലാ പ്രസിഡന്റുമാരും തുടരും. കെ പി സി സി അംഗങ്ങളുടെ ലിസ്റ്റ് സമവായത്തിലൂടെ തെയ്യാറാക്കും.

കെ സുധാകരന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലൂടെ 280 പേര്‍ അടങ്ങുന്ന കെ പി സി സി അംഗത്വ ലിസ്റ്റ് കെപിസിസി സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി ജി പരമേശ്വരയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ നാല്‍പ്പത്താറ് പേര്‍ പുതുമുഖങ്ങളാണ്. രണ്ട് പേര്‍ മാത്രമേ സ്ത്രീകളായിട്ടുള്ളു.