കുവൈത്ത് ധനമന്ത്രാലയത്തിലെ വിദഗ്ധോപദേശകരുടെ പോസ്റ്റുകളും ഇനി സ്വദേശികൾക്ക്

0
21

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള  സ്വദേശിവത്കരണത്തിൻറെ ഭാഗമായി വിദേശികൾക്ക് പകരം കുവൈത്ത് പൗരന്മാരെ മന്ത്രാലയത്തിൽ  നിയമിക്കുമെന്ന് ധനമന്ത്രി അബ്ദുൾ വഹാബ് അൽ റുഷൈദ് പറഞ്ഞു. മന്ത്രാലയത്തിലെ ഉപദേശകരുടെ തസ്തികകളും  സ്വദേശി വത്കരിക്കാൻ  നിർദ്ദേശം നൽകിയതായി അൽ റായ് റിപ്പോർട്ട് ചെയ്തു. ഇതിനോടനുബന്ധിച്ച് ജോബ് ആപ്ലിക്കേഷൻ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കുമെന്ന് അൽ റുഷൈദ് പറഞ്ഞതായും റിപ്പോട്ടിൽ ഉണ്ട്