കെപിസി എണ്ണ ഉൽപ്പാദനച്ചെലവ് ബാരലിന് 30 ഡോളർ വച്ച് വർദ്ധിച്ചതായി റിപ്പോർട്ട്

0
16

കുവൈത്ത് സിറ്റി: റഷ്യൻ-ഉക്രെയ്ൻ യുദ്ധം മൂലം എണ്ണ ഉൽപ്പാദനച്ചെലവ് ബാരലിന് 30 ഡോളർ  വർധിപ്പിച്ചതായി കുവൈത്ത്  പെട്രോളിയം കോർപ്പറേഷൻ സിഇഒ നവാഫ് സൗദ് അൽ സബാഹ് പറഞ്ഞതായി ബ്ലൂംബെർഗ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖത്തർ ഇക്കണോമിക് ഫോറം പരിപാടിക്കിടെയാണ് അൽ സബാഹ് ഇക്കാര്യം വ്യക്തമാക്കിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു.  ഉയർന്ന എണ്ണവില ഡിമാൻഡ് കുറയ്ക്കുന്നതിൻ്റെ സൂചനകളൊന്നും കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. നിലവൽ കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ്  ചെയ്തിട്ടില്ല, എന്നാൽ ഭാവിയിൽ അത് മാറിയേക്കാം എന്നും അദ്ദേഹം പറഞ്ഞു