സ്പോൺസർമാരല്ലാത്ത മറ്റ് തൊഴിലുടമകൾക്ക് വേണ്ടി  ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ  വർദ്ധന

0
48

നിയമം ലംഘിച്ച് സ്പോൺസർമാരല്ലാത്ത മറ്റ് തൊഴിലുടമകൾക്ക് വേണ്ടി  ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ  വർദ്ധനയുള്ളതായി അധികൃതർ ചൂണ്ടിക്കാട്ടി. PAM റിപ്പോർട്ട് അനുസരിച്ച്,  യഥാർത്ഥ ജോലിസ്ഥലങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ശ്രദ്ധേയമാണെന്നും ഇത് ലേബർ റിക്രൂട്ട്‌മെന്റ് ചെലവിൽ വർദ്ധനവിന് കാരണമാകുന്നതായും റിപ്പോരട്ടിൽ  പറഞ്ഞു. ഓരോ തൊഴിലാളിയും തന്റെ സ്പോൺസറിനൊപ്പമുണ്ടെന്ന് ഉറപ്പാക്കാൻ PAM, ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് വിപുലമായ പരിശോധന ക്യാമ്പയ്ൻ നടത്തും .മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ ഉടൻ തന്നെ നാടുകടത്തപ്പെടും, കൂടാതെ  തൊഴിലാളികളെ ഒളിവിൽ പാർപ്പിക്കുന്നവർക്കെതിരെ ശിക്ഷ കർശനമാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്