ഹവല്ലിയിൽ 797 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും 7 താമസ നിയമ ലംഘകർ പിടിയിലാവുകയും ചെയ്തു

0
19

കുവൈത്ത് സിറ്റി:  ഹവല്ലി മേഖലയിൽ നടന്ന സുരക്ഷാ പരിശോധനയിൽ താമസ നിയമലംഘകരായ 7 പ്രവാസികൾ  പിടിയിലായി. അതോടൊപ്പം 797 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും, 13 വാഹനങ്ങൾ  പിടിച്ചെടുക്കുകയും ചെയ്തു.

ട്രാഫിക് റിസർച്ച് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് മഹ്മൂദ്,   ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് ഫവാസ് അൽ ഖാലിദ് എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷാപരിശോധന നടത്തിയത്.