‘ഗ്രാൻഡ് ഈദിയ’ സംഗീത നിശയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

0
22

പെരുന്നാളിനോടനുബന്ധിച്ചു കുവൈത്തിൽ അരങ്ങേറുന്ന ബദർ അൽ സമ ” ഗ്രാൻഡ് ഈദിയ” സംഗീത നിശയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. മലയാളത്തിലെ പ്രമുഖഗായകരെ അണിനിരത്തി മീഡിയ ഫാക്റ്ററി ആണ് ഈദിയ ഒരുക്കുന്നത്. മുഖ്യ പ്രായോജകരായ ബദർ അൽ സമ മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് മീഡിയ ഫാക്ടറി എക്സിക്യൂട്ടീവ് ഡയറക്ടർ ബോബി എബ്രഹാമിൽ നിന്നു പോസ്റ്റർ ഏറ്റുവാങ്ങി. ജൂലൈ പതിനൊന്നിന് മൈദാൻ ഹവല്ലി അമേരിക്കൻ ഇന്റർ നാഷണൽ സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ അഫ്സൽ, രഹ്ന , ഇഷാൻ ദേവ്, സിയാഹുൽ ഹഖ് തുടങ്ങിയ പ്രമുഖ ഗായകർ പങ്കെടുക്കും . ഫർവാനിയ ബദർ സമ ഹാളിൽ നടന്ന ചടങ്ങിൽ മീഡിയഫാക്റ്ററി ടെക്നിക്കൽ ഹെഡ് ഷാജഹാൻ അബ്ദുൽ ഹമീദ്, ഇവന്റ് കോ ഓർഡിനേറ്റർ റംഷിദ്, ബദർ അൽ സമ മാർക്കറ്റിങ് ടീം അംഗങ്ങളായ സന ഖൽഫെ, ഷെറിൻ ഡേവിഡ് , പഞ്ചമി സോമൻ , റിഫായി പേരാൽ എന്നിവർ പങ്കെടുത്തു .