ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; യുവാവിനെവെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വധശ്രമത്തിന് കേസെടുത്തു

0
20

കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ തൃക്കുറ്റിശേരി നോര്‍ത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്.  മര്‍ദ്ദിച്ചതിന് ശേഷം യുവാവിനെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

തോട്ടില്‍ മുക്കിയതിന് ശേഷം അയാളെ വീണ്ടും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വധശ്രമത്തിനും കേസെടുത്തു. ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസാണ് പുറത്ത് വിട്ടത്. കൃത്യമായ പരിശീലനം കിട്ടിയ ആളുകളാണ് കുറ്റക്യത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നതാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.